തുവ്വക്കോട് സ്വദേശി കിണറ്റില്‍ വീണത് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ബോധമറ്റ്; സംസ്‌കാരം നാളെ


Advertisement

ചേമഞ്ചേരി: തുവ്വക്കോട് സ്വദേശി കിണറ്റില്‍ വീണത് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ബോധമറ്റ്. കയര്‍ കയ്യില്‍ പിടിച്ചാണ് കിണറ്റിലേക്ക് ഇറങ്ങിയത്. ബോധം നഷ്ടപ്പെട്ടതോടെ പിടിവിടുകയും താഴെ വീഴുകയുമായിരുന്നു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

Advertisement

അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍ പിടിച്ച് ഇറങ്ങുകയായിരുന്നു.

Advertisement

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ കിണറ്റില്‍ ബി.എ സെറ്റ് ഉപയോഗിച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഇര്‍ഷാദ് ടി.കെ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Advertisement

ഭാര്യ: സരസ. മക്കള്‍: വിജീഷ്, വിജിന. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ദേവി. മരുമകന്‍: അമര്‍നാഥ്.