നാല്‍പ്പത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒന്നിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തദാനവും ഭക്ഷണവും വിതരണം ചെയ്ത് തുറയൂര്‍ മേഖല കമ്മിറ്റി


കോഴിക്കോട്: ഒരേ ദിവസം രണ്ട് പുണ്യപ്രവര്‍ത്തികള്‍ ചെയ്ത് തുറയൂര്‍ മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പ്കാര്‍ക്കും നടത്തിവരുന്ന ‘ഹൃദയം പൂര്‍വ്വം’ ഭക്ഷണവിതരണവും ‘സ്നേഹധമനി രക്തദാനവുമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

രണ്ട് പദ്ധതികളുടെയും വിജയത്തിനായി നാല്‍പ്പത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനത്തിനായി എത്തി. പത്ത് ആളുകളാണ് രക്തംദാനം നല്‍കിയത്.

ബ്ലോക്ക് പ്രസിഡന്റ്‌ സി.ടി അജയ്‌ഘോഷ്, മേഖല സെക്രട്ടറി അരുൺ പി. കെ ,പ്രസിഡന്റ് അശ്വന്ത് സി.കെ, ട്രഷറർ അശ്വന്ത് മഠത്തിൽ, ബ്ലോക്ക് കമ്മിറ്റി അംഗം കാവ്യ കെ.ടി, മേഖല കമ്മിറ്റി അംഗങ്ങൾ ജയേഷ് ,റോഷൻ, സുമേഷ് കിഷോർ, നജികേത്, സൂരജ്, ജിഷ്ണു ടി.ടി, നന്ദുകൃഷ്ണ, മിഥുൻരാജ്, അഭിനന്ദ് ടി.പി, യൂണിറ്റ് ഭാരവാഹികൾ, അഭിഷേക് രജിന, അദീബ് എന്നിവർ നേതൃത്വം നൽകി.