ശക്തമായ ഇടിമിന്നല്‍: കാപ്പാട് മാട്ടുമ്മല്‍ പള്ളിക്കും വീടുകള്‍ക്കും കേടുപാട്‌; സ്വിച്ച് ബോര്‍ഡുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു


കാപ്പാട്: ഇടിമിന്നലില്‍ കാപ്പാട് പരിസരത്തെ വീടുകള്‍ക്കും പളളികള്‍ക്കും കേടുപാടുകള്‍. ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് കാപ്പാട് മാട്ടുമ്മല്‍ ലത്തീഫ്, മുഹമ്മദ് കോയ(ബീരാന്‍), നിസാര്‍ എന്നിവരുടെ വീടുകള്‍ക്കും മാട്ടുമ്മല്‍ പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചത്.

വീടുകളിലെ വയറിങ്ങും സ്വിച്ച് ബോര്‍ഡുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. പരിസരത്തെ തെങ്ങുകളും ഇടിമിന്നലേറ്റ് നശിച്ചിട്ടുണ്ട്.