വിൽപ്പനയ്ക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശിയുൾപ്പടെ മൂന്ന് യുവാക്കൾ പിടിയിൽ


Advertisement
വടകര: വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ആലപ്പുഴയിൽ അറസ്റ്റിൽ. വടകര സ്വദേശി ഷാഹിദ് (28), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരാണ് എക്സൈസ് പിടിയിലായത്. നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു.
Advertisement
ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധയിലാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. 2.550 കിലോ കഞ്ചാവിനൊപ്പം, കഞ്ചാവ് വിറ്റുകിട്ടിയ 18000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും എക്സൈസുകാർ പിടിച്ചെടുത്തു.
Advertisement
രക്ഷപ്പെട്ട നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി.എ ഡിവിഷൻ സ്വദേശി മനോജിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു‌.
Advertisement
Summary: Three youths, including a native of Vadakara, were arrested with two and a half kilos of ganja for sale.