വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍ക്കുന്ന റാക്കറ്റിലെ കണ്ണികളായ കുറ്റ്യാടി സ്വദേശിയുൾപ്പെടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ വധക്കേസ് പ്രതിയും


കുറ്റ്യാടി: ന​ഗരത്തിൽ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍ക്കുന്ന റാക്കറ്റിലെ കണ്ണികളായ കുറ്റ്യാടി സ്വദേശിയുൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ. കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ വീട്ടില്‍ അജിത് വര്‍ഗീസ് (22), കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

ഓണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിശോധനയിലാണ് ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്ന് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായ അജിത് വർഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന് കടത്ത്‌, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്.

ടൗണ്‍ അസി.കമീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീന്റെ നേതൃത്വത്തിലുള്ള പൊലീസും ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. സംഘത്തിന്റെ വലയിലായ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രഹസ്യമായി ഇവരെ പിന്തുടര്‍ന്നു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Summary: Three youths, including a native of Kuttyadi, were arrested with seven and a half kilos of ganja or cannabis