വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയ്ക്കുമേല്‍ മതില്‍ ഇടിഞ്ഞുവീണു; താനൂരില്‍ മൂന്നുവയസുകാരന് ദാരുണാന്ത്യം


മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞുവീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫര്‍സീന്റെ ദേഹത്ത് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് മതിലിന് ബലക്ഷയം സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്. കുട്ടിയെ ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷെറീജ ഹഫ്‌സിയാണ് മാതാവ്. ഫാത്തിമ ജന്ന സഹോദരിയാണ്. സംസ്‌കാരം വൈകുന്നേരം നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.