മുഖം മറച്ച് കൈയില്‍ കത്തിയുമായി മൂന്നു പേര്‍; കൊയിലാണ്ടി ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം


കൊയിലാണ്ടി: കൊയിലാണ്ടി ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം. ഹന്‍ലാല മൊബൈല്‍ സര്‍വീസ് സെന്റര്‍ ഷോപ്പില്‍ നിന്ന് അഞ്ച് മൊബൈലുകളും ആന്‍ഡ്രോയ്ഡ് വാച്ചുമാണ് കളവ് പോയത്. ഇന്നലെ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം.

മുഖം മറച്ചെത്തിയ മൂന്നു പേരാണ് മോഷണം നടത്തിയത്. ഗള്‍ഫ് ബസാറിലെ മറ്റ് രണ്ട് ഷോപ്പുകളിലും ഇവര്‍ മോഷണ ശ്രമം നടത്തിയിരുന്നു. ഹലോ മൊബൈല്‍സ്, ഐ ബെല്‍ മൊബൈല്‍സ് എന്നീ കടകളുടെ പൂട്ട് തകര്‍ക്കുകയും സിസിടിവി അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പക്കാരായ മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും കൈയില്‍ മൂര്‍ച്ചയേറിയ കത്തിയുമായാണ് മോഷ്ടാക്കള്‍ എത്തിയതെന്നും കടയുടമ കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഉടമസ്ഥര്‍.