നാദാപുരത്ത് തെരുവുനായയുടെ ആക്രമണം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു


നാദാപുരം: തെരുവുനായ ആക്രമണം. രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെ പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്ത് കയറി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ തെരുവ് നായ അക്രമിച്ചു. പുത്തലത്ത് താഴെ കമല(51)യെയാണ് നായ അക്രമിച്ചത്.

ഇതിന് പിന്നാലെ പുറമേരി ടൗണ് പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന നാല് വയസുകാരനും കടിയേറ്റു. പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍(4) നെയും നായ അക്രമിച്ചത്. തൂണേരി വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകനാണ് പിന്നീട് കടിയേറ്റത്.

പരിക്കേറ്റ കുട്ടികളെ നാദാപുരം ഗവ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല് കോളജില്‍ പ്രവേശിപ്പിച്ചു.