പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട് അച്ഛനും മകളും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
പത്തനംതിട്ട: പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട മൂന്നു പേര്‍ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉതിമൂട് സ്വദേശി അനില്‍കുമാര്‍, മകള്‍ നിരഞ്ജന സഹോദരന്റെ മകന്‍ ഗൗതം എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.
സഹോദരന്റെ വീട്ടില്‍ എത്തിയ അനില്‍കുമാറും കുടുംബവും ഗൗതമിനെ കൂട്ടി നദിയില്‍ അലക്കാനായി എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഗൗതമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനില്‍കുമാറും, നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ റാന്നി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പെയിന്റിങ് തൊഴിലാളിയാണ് മരിച്ച അനില്‍കുമാര്‍. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും നിരഞ്ജന പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്.