വൈത്തിരിയില്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചത് കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികള്‍


വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുവട്ടം, ഉള്ള്യേരി സ്വദേശികളാണ് മരിച്ചത്

കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കെ കോട്ടോകുഴി പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി(34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും റിസോര്‍ട്ടിന് ചേര്‍ന്ന മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു ഇരുവരുടെയും ബന്ധുക്കള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്നാണ് കിട്ടുന്ന വിവരം

പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണ്ണിച്ചര്‍ കട നടത്തിയിരുന്നു
അച്ഛന്‍: ചോയിക്കുട്ടി

അമ്മ: ദേവകി

ഭാര്യ :ഷൈജ

മക്കള്‍: ദേവദത്ത് , സിദ്ധാര്‍ഥ്

മരിച്ച ബിന്‍സിയുടെ അച്ഛന്‍: ഭാസ്‌ക്കര കുറുപ്പ്

അമ്മ: ലീല

ഭര്‍ത്താവ്: രൂപേഷ് കുന്നമംഗലം. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാരന്‍

മക്കള്‍: വൈഷ്ണവ്,വൈഗ ലക്ഷ്മി