തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞുതകര്‍ന്നു, ഡ്രൈനേജ് സ്ലാബും തകര്‍ന്നു; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു


Advertisement

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണം നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞുതകര്‍ന്നു. കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന റോഡില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനുമിടയിലാണ് സര്‍വ്വീസ് റോഡ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Advertisement

സര്‍വ്വീസ് റോഡിന്റെ സൈഡിലെ ഓവ് ചാലിന്റെ സ്ലാബും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. തിരുവങ്ങൂര്‍ ഭാഗത്ത് സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസം നേരിടുന്നുണ്ടെന്നാണ് ബസ് ഡ്രൈവര്‍മാര്‍ പറയുന്നത്. വലിയ വാഹനങ്ങളാണ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. സര്‍വ്വീസ് റോഡിന് കൃത്യം ഒരു ബസ് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയേ ഉള്ളൂ. ഡ്രൈനേജ് സ്ലാബുകളാണെങ്കില്‍ പലയിടത്തും തകര്‍ന്ന് ഉള്ളിലേക്ക് വീണ നിലയിലാണ്. സ്ലാബുകള്‍ക്ക് മുകളിലൂടെ വാഹനങ്ങള്‍ കയറ്റാമെന്ന് പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ കയറുമ്പോള്‍ ഇവ തകരുന്ന അവസ്ഥയുണ്ടെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

Advertisement

കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡും എപ്പോള്‍ വേണമെങ്കിലും തകരാമെന്ന അവസ്ഥയിലാണ്. നിലവില്‍ പുതിയ ദേശീയപാതയിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Advertisement

Summary: the service road collapsed and the drainage slab collapsed; Vehicles were diverted