ഹൈസ്‌കൂള്‍ വിഭാഗം അറബന മുട്ടില്‍ ആധിപത്യം നിലനിര്‍ത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം
തിരുവങ്ങൂര്‍: ഹൈസ്‌കൂള്‍ വിഭാഗം അറബന മുട്ടില്‍ കഴിഞ്ഞ 28 വര്‍ഷമായി സംസ്ഥാന തലത്തില്‍ മത്സരിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാന തലത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനവും എഗ്രേഡും നേടിയാണ് തിരുവങ്ങൂര്‍ ടീം മടങ്ങുന്നത്.
നിസാര്‍ കാപ്പാടിന്റെ കീഴിലായിരുന്നു തിരുവങ്ങൂര്‍ അറബന മുട്ടിനൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കെ.കെ.ഖലീലള്ളാ, എം.മുഹമ്മദ് ഹാദിഫ്, എ.കെ.മുഹമ്മദ് നിഹാല്‍, എസ്.മുഹമ്മദ് നാഫിഹ്, കെ.പി.മുഹമ്മദ് അംദാന്‍, വി.നസീഫ് നസര്‍ അഹമ്മദ്, ഫാരിസ് സല്‍മാന്‍, ഷദാന്‍ മുഹമ്മദ്, മുഹമ്മദ് റൈഹാന്‍, മുഹമ്മദ് റസീന്‍ സിറാജ് എന്നിവരുള്‍പ്പെട്ട ടീമാണ് തിരുവങ്ങൂരിനുവേണ്ടി മത്സരിച്ചത്.
Summary: Thiruangoor Higher Secondary School won first in duf mut