തിക്കോടി ഡ്രൈവിംഗ് ബീച്ചിലെ അപകട മരണം; ബീച്ചില്‍ പ്രാഥമിക സുരക്ഷാ സൗകര്യങ്ങശള്‍ ഇല്ല, എം.എല്‍ എയും പഞ്ചായത്ത് ഭരണ സിമിതിയും കുറ്റക്കാരെന്ന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍


തിക്കോടി: തിക്കോടി ഡ്രൈവിംഗ് ബീച്ചിലെ അപകടത്തിന്റെ പ്രധാന കാരണം വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ സൗകര്യങ്ങള്‍ ഇല്ലാത്തതാണെന്ന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍. നാല് പേരുടെ മരണത്തിന് ഉത്തരവാദികള്‍ സ്ഥലം എം.എല്‍ എയും പഞ്ചായത്ത് ഭരണ സിമിതിയുമാണെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ വരുന്ന ബീച്ചില്‍ ഒരു പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ല. നിരന്തരമായി അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും എം.എല്‍ എയും ഭരണ സംവിധാനങ്ങളും മുഖം തിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായതതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം സ്ഥലം സന്ദര്‍ശിച്ച് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുസ്ലിംലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി സി. ഹനീഫ മാസ്റ്റര്‍, മീത്തില്‍ അബ്ദുറഹ്‌മാന്‍, പി.പി കുഞ്ഞമ്മദ്, ഹാഷിം കോയ തങ്ങള്‍, പി.വി റംല, ഷഫിഖ് തിക്കോടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.