ഏത് പ്രായത്തിലും നട്ടെല്ല് ആരോഗ്യത്തോടെയിരിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ
ഇന്ന് പ്രായമായവര്‍ക്കും ചെറുപ്പക്കാരിലും ഒരേ പോലെ നടുവേദന കാണപ്പെടുന്നു. ശരീരം ആരോഗ്യത്തോടെ കാണപ്പെടുന്നതില്‍ നട്ടെല്ലിന്റെ പ്രാധാന്യം വളരെ വലുതാണ്. കഠിനമായ നടുവേദന കാരണം കുനിയാനും ഇരിക്കാനും നരെ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നട്ടെല്ലിന്റെ ആരോഗ്യത്തിന് ക്ഷതം സംഭവിച്ചാല്‍ ശരീരത്തിന്റെ പകുതി ആരോഗ്യം നഷ്ടപ്പെട്ടു എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ശരീരഘടന മൊത്തമായി നിലനിര്‍ത്താനും ഓരോ ചലനങ്ങളെ കൃത്യമായി സപ്പോര്‍ട്ട് ചെയ്യുന്നതും നട്ടെല്ലിന്റെ കര്‍ത്തവ്യമാണ്. നട്ടെല്ലിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
കൃത്യമായ വ്യായാമം, സ്ട്രെംഗ്ത്തനിംഗ് വ്യായാമങ്ങള്‍ മുതുകിലെ പേശികള്‍ ബലപ്പെടാന്‍ സഹായിക്കുന്നു.എല്ലുകള്‍ക്ക് കോട്ടം വരാത്തരീതിയില്‍ പേശികള്‍ ബലത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പേശികളെ വളരെ ഫ്ലക്സിബിളാക്കുകയും പുറം വേദന, നടുവേദന എന്നിവ വരുന്നത് ഒഴിവാക്കുന്നു.
നിവര്‍ന്ന് ഇരിക്കുന്നത് ശരീരഘടന കൃത്യമാക്കുന്നു. പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വളഞ്ഞ് ഇരിക്കുകയാണ് ചെയ്യാറ് എന്നാല്‍ ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. കാലുകള്‍ എല്ലായ്‌പ്പോഴും താഴേയ്ക്ക് നിവര്‍ന്നു നില്‍ക്കുന്ന രീതിയില്‍ ഇരിക്കുന്നത് കൃത്യമായ ഷേപ്പ് നിലനിര്‍ത്താന്‍ സഹായിക്കും.
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് കുറച്ചു നേരം നടന്നതിനു ശേഷം അരിക്കുന്നത് നല്ലതാണ്. ഭാരമുളള വസ്തുക്കള്‍ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ നടു വളയാതെ കാലിന് പ്രഷര്‍ കൊടുക്കുന്ന രീതിയില്‍ വേണം ഭാരമുളള വസ്തുക്കള്‍ എടുക്കുവാന്‍. കിടക്കുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. വളഞ്ഞ് കിടക്കുന്ന പതിവ് ഒഴിവാക്കുക ആധികവും നട്ടെല്ല് നിവര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ നിവര്‍ന്നും സൈഡ് ചരിഞ്ഞുമെല്ലാം കിടക്കാവുന്നതാണ്. കമഴ്ന്നു കിടക്കാതെ സൂക്ഷിക്കുക.
ആഹാര ക്രമവും വളരെ പ്രധാനപ്പെട്ടതാണ്. കൂടുതലായും കാല്‍ത്സ്യം അടഹ്ങിയ ആഹാരങ്ങള്‍ ഉല്‍ പ്പെയുത്തുക. അമിയ ശരീര ഭാരം കുറയ്ക്കുക. പുകവലി ശീലങ്ങല്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ആക്ടീവ് ആയിരിക്കുവാന്‍ ഇഷ്ടമുളള വ്യായാമങ്ങല്‍ തിരഞ്ഞെടുക്കുക. ദിവസവും ഒരുകിലോ മീറ്ററെങ്കിലും നടക്കുക. ഇവയെല്ലാം ചെയ്യുന്നത് നട്ടെല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.[mid5]