കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (6.12.2024) വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (6.12.2024) വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ പാത്തേരി, പോസ്റ്റ് ഓഫീസ് എന്നീ ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി മുടങ്ങും. സ്‌പൈസര്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Advertisement

8.30 മുതല്‍ വൈകീട്ട് 5 മണി വരെ പഴയ കെ.എസ്.ഇ.ബി, ടി.കെ ടൂറിസ്റ്റ് ഹോം, ജുമാമസ്ജിദ്, മീത്തലെ കണ്ടി എന്നീ ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Advertisement

കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 3 മണി വരെ മൂടാടി മാപ്പിള സ്‌കൂള്‍, ഉരുപുണ്യകാവ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. സ്പേസര്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

Summary: there will be power outage at various places in KSEB Koilandi North and Mudadi section limits.

Advertisement