കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. പൊയില്‍ക്കാവ് ക്ഷേത്രം, കോളൂര്‍,സുനാമി, കവലാട് ബീച്ച്, എഴുകുടിക്കല്‍ ഭാഗങ്ങളില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നുമണിവരെ വൈദ്യുതി വിതരണം തടസപ്പെടും.

മുത്തുബസാര്‍, നോബിത, ആര്‍.ജി.വി.വി.വൈ, കുറ്റ്യാടി കുന്ന് ഭാഗം മുതല്‍ പാലോട്ട് മുക്ക് വരെ രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി വിതരണം തടസപ്പെടും.

തിരുവങ്ങൂര്‍ സൗത്ത്, തിരുവങ്ങൂര്‍ നോര്‍ത്ത്, തിരുവങ്ങൂര്‍ ടവര്‍, തിരുവങ്ങൂര്‍ ടെമ്പിള്‍, കുനിയില്‍ കടവ്, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി വിതരണം തടസപ്പെടും.

എച്ച്.ടി ലൈന്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

Summary: There will be power outage at various places in Koyilandy South Section tomorrow