കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(04.7.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(04.7.2024) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ സംസ്ഥാനപാതയില്‍ കന്നൂര്‍ മുതല്‍ കൊയിലാണ്ടി വരെയും, ഐടിഐ മുതല്‍ നടക്കല്‍ വരെയും (എളാട്ടേരി), ദേശീയപാതയില്‍ 14ാം മൈല്‍സ് മുതല്‍ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജ് വരെയും മാടാക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുംഎച്ച് ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.