കൊയിലാണ്ടി സൗത്ത്, മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (8.1.2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത്, മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (8.1.2025) വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍ പരിധിയില്‍ കൊയാരി മുതല്‍ കേളുവേട്ടന്‍ മന്ദിരം വരെ പുതുതായി വലിച്ച എച്ച്.ടി ലൈന്‍ ചാര്‍ജ് ചെയ്യുന്നതിന് മുന്നോടി ആയുള്ള ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ കേളുവേട്ടന്‍ മന്ദിരം ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ 8.00 മണി മുതല്‍ 3.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
രാവിലെ 7.30 മുതല്‍ 3.00 മണി വരെ ഓട്ടുകമ്പനി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടും
രാവിലെ 8.00 മണി മുതല്‍ 2.00 മണി വരെ വാഴ വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും, 1.00 മണി മുതല്‍ 6.00 മണി വരെ കുമ്മവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും ട്രാന്‍സ്‌ഫോമറില്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടും
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍
രാവിലെ 8.30.മുതല്‍ 5.മണി വരെ കാളക്കണ്ടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സ്‌പേസ്ര്‍ വര്‍ക്കിന്റെ ഭാഗമായി ഭാഗികമായി വൈദ്യുതി മുടങ്ങും.
9 മണി മുതല്‍ 5 മണി വരെ കോയാരി, കാളക്കണ്ടം, മണമല്‍, പാച്ചിപ്പാലം, ദര്‍ശന, നെല്ലിക്കോട്ട്കുന്നു, ഹോമിയോ, അമ്പ്രമോളി
ട്രാന്‍സ്ഫോര്‍മറുകളില്‍ വര്‍ക്ക് നടക്കുന്നതിന്റ ഭാഗമായി വൈദ്യുതി മുടങ്ങും.
രാവിലെ 8.മണി മുതല്‍ 2.മണി വരെ പെരുവട്ടൂര്‍ ട്രാന്‍സ്ഫോര്‍മറില്‍ മരം മുറി നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള വാകമോളി , എലങ്കമല്‍, എലങ്കമല്‍പള്ളി, ഊട്ടേരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ രാവിലെ 7.30 മണി മുതല്‍ വൈകീട്ട് 3.30 മണി വരെ എച്ച് .ടി ലൈന്‍ വര്‍ക്കിന്റെയും ഭാഗമായി വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.