കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (16.12.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (16.12.2024) വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് 5.30 വരെ കാളക്കണ്ടം, മണമ്മല്‍, പാച്ചിപ്പാലം, ദര്‍ശന, നെല്ലിക്കോട്ട് കുന്ന്, ഹോമിയോ, ചെറിയാല, അമ്പ്രമോളി, എന്നീ ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 8.30 മുതല്‍ വൈകീട്ട് 3.30 വരെ FDC ട്രാന്‍സ്‌ഫോര്‍മര്‍ ഉപ്പാലക്കണ്ടി പരിസരത്തത് വൈദ്യുതി മുടങ്ങും. സ്‌പൈസര്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള തിരുവങ്ങായൂര്‍ അമ്പലം, എക്കാട്ടൂര്‍, കുഞ്ഞാലിമുക്ക്, കാരയാട് എകെജി സെന്റര്‍, ചാലില്‍പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍
16- 12- 2024 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.