അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (18/06/24) രാവിലെ മുതൽ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും. തണ്ടയിൽ താഴെ, തിരുവങ്ങായൂർ അമ്പലം,ഏക്കാട്ടൂർ, ചാലിൽപള്ളി,കുഞ്ഞാലിമുക്ക് , എ.കെ.ജി സെന്റർ എന്നീ ട്രാൻസ്ഫോർമറുകക്ക് കീഴിലെ ഉപഭോക്താക്കൾക്ക് രാവിലെ 7:30 മുതൽ 9 മണി വരെയുമാണ് വൈദ്യുതി മുടങ്ങുക

കാളിയത്ത് മുക്ക് , പുത്തുപ്പട്ട, പൂതേരിപ്പാറ ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ ഉപഭോക്താക്കൾക്ക് രാവിലെ 9 മണി മുതൽ 11.30 വരെയും ചാവട്ട്‌, കുരുടിമുക്ക്, മൂലക്കൽ താഴെ,മഠത്തിൽ കുനി ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ ഉപഭോക്താക്കൾക്ക് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയുമാണ് വൈദ്യുതി തടസം നേരിടുക. എച്ച്ടി ലൈൻ ടെച്ചിങ് വർക്കിന്റെ ഭാഗമായാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അറിയിച്ചു