അരിക്കുളം, മൂടാടി , പൂക്കാട് സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (7.1.2025) വൈദ്യുതി മുടങ്ങും
മൂടാടി: അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (7.1.2025) വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍ പരിധിയില്‍
രാവിലെ 8.00 മണി മുതല്‍ 2.00 വരെ വരെഎസ്.എന്‍.ഡി.പി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും,
1.00 മണി മുതല്‍ 6.00 മണി വരെ അഞ്ചുമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും. ട്രാന്‍സ്‌ഫോമറില്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.
രാവിലെ 7:00 മണി മുതല്‍ 2.30 വരെ മൂടാടി ഓഫീസ്, മൂടാടി ഗേറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.
സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.00 മണി വരെ കൊയിലോത്തുംപടി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും.
കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയില്‍
രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള കാളിയത്ത് മുക്ക്, പൂതേരിപ്പാറ, പുത്തൂപ്പട്ട എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ടച്ചിംഗ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.
ചാവട്ട്, പറമ്പത്ത്, ഇന്‍ഡസ് ടവര്‍, പൂഞ്ചോല, കുരുടിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
നാളെ [07-01-25] ചൊവ്വ രാവിലെ 9:00 to 5:00 വരെ മുത്തു ബസാർ, നോബിത, കൃഷ്ണൻ കിടാവ് സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.
രാവിലെ 9: മുതല്‍ 2:00 PM വരെ തോരായിക്കടവ്, തുവ്വക്കോട് കോളനി, ശിശുമന്ദിരം, ഗ്യാസ് ഗോഡൗൺ, തുവ്വക്കോട് പോസ്റ്റോഫീസ്
തുവ്വക്കോട് എഎംഎച്ച്, ഹാജിമുക്ക്, പൂക്കാട് ഈസ്റ്റ്, കൊളക്കാട്, സൗത്ത് കൊളക്കാട്
കോട്ടമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ റോഡ് വർക്സിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങും.