കൊയിലാണ്ടി സൗത്ത്, മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ (18-12-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി, സൗത്ത് സെക്ഷനിലും മൂടാടി സെക്ഷനിലും വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സൗത്ത് സെക്ഷന്‍ പരിധിയിലെ സൗത്ത് കൊളക്കാട്, തുവ്വകോട് എ.എം.എച്ച്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, ശിശുമന്ദിരം, കൊളക്കാട്, തുവക്കോട് കോളനി, തുവക്കോട് പോസ്റ്റ് ഓഫീസ്, തോരയ് കടവ് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും. മെയിന്‍ ലൈിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരംമുറിക്കാനുള്ളതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
മൂടാടി സെക്ഷന്‍:
അട്ടവയല്‍, ഓട്ടുകമ്പനി, ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ വൈദ്യുതി വിതരണം തടസപ്പെടും. സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
Summary: There will be power cut tomorrow in the Koyilandy South and Moodadi section limits