അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(15.6.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ 7.30 മുതല്‍ 12.30 വരെ വളേരിമുക്ക്, പുളിക്കൂല്‍ മുക്ക്, നീടുംപൊയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധയിലാണ് വൈദ്യുതി മുടങ്ങുക.

12.30 മുതല്‍ 2.30 വരെ പഞ്ഞാട്ട് സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.