കെ.എസ്.ഇ.ബി കൊയിലാണ്ടി, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (12.2.2025) വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി , മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (12.2.2025) വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ സ്‌പേസ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 3 മണി വരെ ഗുരുകുലം ബീച്ച് ട്രാന്‍സ്‌ഫോമറില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയില്‍
നാളെ എല്‍.ടി ലൈന്‍ ടച്ചിംഗ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30 മണി മുതല്‍ 12:00 വരെ സൈഫണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11:30 മുതല്‍ 2:30 വരെ നെല്ലൂളി താഴ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും
എച്ച്.ടി ഇന്റര്‍ലിങ്കിംഗ് നടക്കുന്നതിനാല്‍ രാവിലെ 9:00 മണി മുതല്‍ 5:00 മണി വരെ കൊല്ലം മുഖാമി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 7:30 മണി മുതല്‍ 12:00 വരെ ഹില്‍ബസാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11:00 മുതല്‍ 2:30 വരെ എടോടി സ്രാമ്പി ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും
എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ രാവിലെ 7:30 മണി മുതല്‍ 9:00 വരെ ഓര്‍ഗാനിക് ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും 9:00 മുതല്‍ 2:30 വരെ പാലക്കുളം ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.