തെളിനീരൊഴുകും നവകേരളം; തുറയൂരിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാനുള്ള കൂട്ടായ ശ്രമത്തിന് തുടക്കം
തുറയൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പരിപാടിയുടെ ഭാഗമായി തുറയൂര്‍ ഗ്രാമ പഞ്ചായത്ത് തല ശുചീകരണത്തിന് തുടക്കം കുറിച്ചു. എടത്തും താഴ അകലാപ്പുഴ തോടിന്റെ പരിസരത്ത് വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്വാഗതസംഘം കണ്‍വീനര്‍ സുനില്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ രാമകൃഷ്ണന്. കെ.എം, സബിന്‍രാജ്, ദിപിന, തുടങ്ങിയവരും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.പി.ഷിബു, വാര്‍ഡ് മെമ്പര്‍മാരായ ശ്രീകല, ജിഷ, റസാക്ക് കുറ്റിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്.ബാലകൃഷ്ണന്, മധു മാവുള്ളാട്ടില്‍, ബാലകൃഷ്ണന്.ഇ.കെ, അബ്ദുറഹിമാന്.ടി.കെ, നാഗത്തു നാരായണന്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ആഷിത, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശശി.കെ നന്ദി പറഞ്ഞു തുറയൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളില്‍ ഒന്നായ എടത്തുംതാഴ അകലാപ്പുഴ തോടിന്റെ ഒരു കിലോമീറ്റര്‍ ഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെമ്പര്‍മാര്‍ പൊതുജനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഹരിത കര്‍മ്മസേന പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. തുറയൂരിലെ മുഴുവന്‍ ജലാശയങ്ങളും വീണ്ടെടുക്കുമെന്നും, മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ യജ്ഞം വിപുലമായി നടത്തുമെന്നും പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി.