‘തെളിനീരൊഴുകും നവകേരള’ പദ്ധതിയുടെ മൂടാടി ഗ്രാമപഞ്ചായത്ത് തല പ്രവർത്തനത്തിന് തുടക്കമായി


കൊയിലാണ്ടി: ‘തെളിനീരൊഴുകും നവകേരള’ പദ്ധതിയുടെ മൂടാടി ഗ്രാമപഞ്ചായത്ത് തല പ്രവർത്തനത്തിന് തുടക്കമായി. വീരവഞ്ചേരി പനയം തോട് നവീകരണത്തോടെ മൂടാടിയിൽ പദ്ധതി ആരംഭിച്ചത്.

620 മീറ്റർ നീളമുള്ള ഈ തോട് പല ഭാഗത്തും നികത്തപ്പെട്ട് മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. വീരവഞ്ചേരിഭാഗത്ത് നിന്ന് ചാക്കരയിലേക്കാണ് ഈ തോടിലൂടെ വെള്ളം ഒഴുകുന്നത്.

പ്രവൃത്തി ഉദ്ഘാടനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കന്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ സംസാരിച്ചു. ഹർഷലത, സുനിൽ അക്കമ്പത്ത്, സിറാസ് എന്നിവർ നേതൃത്വം നൽകി.