അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ കൈകോര്‍ത്തു; കായണ്ണയിലെ ജലാശയങ്ങളിലൂടെ വെള്ളം ഇനി സുഗമമായി ഒഴുകും
കായണ്ണബസാര്‍: ജലാശയത്തെ സംരക്ഷിക്കാന്‍ അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. കായണ്ണ ഗ്രാമപഞ്ചായത്താണ് ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങളുടെ നവീകരണം നടത്തിയത്. കായണ്ണയുടെ അതിര്‍ത്തി പങ്കിടുന്ന ചെറുക്കാട് മുതല്‍ ചെമ്പ്ര കരിക്കുളംവരെയുള്ള എട്ടുകിലോമീറ്റര്‍ വരുന്ന തോടുകളുടെ വീണ്ടെടുപ്പിനാണ് നാടൊന്നിച്ചത്.
കുളവാഴകള്‍ നിറഞ്ഞും കൈതച്ചെടികള്‍ വളര്‍ന്നും മാലിന്യം അടിഞ്ഞുകൂടി നിലയിലുമായിരുന്നു ജലാശയങ്ങള്‍. 5000 വരുന്ന സന്നദ്ധഭടന്മാരുടെ ശ്രമത്തില്‍ 142 ബാച്ചുകളായി തിരിഞ്ഞായിരുന്നു നവീകരണം. ഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരും, അങ്കണവാടിവര്‍ക്കര്‍മാരും, ആശാവര്‍ക്കര്‍മാരും, ഹരിതകര്മസേനാഗങ്ങളും, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിച്ചു. കുടുംബശ്രീയംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകത്തൊഴിലാളികള്‍, വ്യാപാരികള്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ‘തെളിനീരൊഴുകട്ടെ’ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ നാരായണന് സ്വാഗതം പറഞ്ഞ പരിപാടിയില്‍ വൈസ് പ്രസിഡണ്ട് പി.ടി ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചയത്ത് അംഗങ്ങളായ പി.കെ ഷിജു, ജയപ്രകാശ് കായണ്ണ, പിസി ബഷീര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം ഋഷികേശന് മാസ്റ്റര്‍, കെ.കെ രമേശന് കെ.കെശിവദാസന്‍, അബ്ദുള്‍ സലാം മാസ്റ്റര്‍ രാജഗോപാലന്‍ മാസ്റ്റര്‍, എന്‍.പി ഗോപി , അബൂബക്കര്‍ മാസ്റ്റര്‍, ബാബു കുതിരോട്ട് എന്നിവര്‍ സംസാരിച്ചു.