താമരശ്ശേരിയിൽ പണിക്ക് വിളിച്ചുവരുത്തി മോഷണം; അതിഥി തൊഴിലാളികളുടെ ഫോണുകളും പേഴ്സും കവർന്ന് യുവാവ്


Advertisement

താമരശ്ശേരി: അതിഥി തൊഴിലാളികളെ പണിക്ക്‌ വിളിച്ചുവരുത്തിയ ശേഷം യുവാവ് തൊഴിലാളികളുടെ പേഴ്സു മൊബെെൽഫോണും മോഷ്ടിച്ചതായി പരാതി. താമരശേരി കാരാടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാർഖണ്ഡ്‌ സ്വദേശികളായ അബ്രീസ് ആലത്തും അബ്ദുൽ ഗഫാറുമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം.

Advertisement

ഇവരുടെ താമസസ്ഥലത്ത്‌ എത്തി പണിയുണ്ടെന്ന് പറഞ്ഞ് യുവാവ്‌ താമസ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാരാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്കാണ് വിളിച്ചുകൊണ്ടുപോയത്. ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട തൊഴിലാളികളോട് താക്കോൽ മറന്നുപോയെന്ന് പറഞ്ഞു. മതിൽ ചാടാൻ പ്രേരിപ്പിച്ചു. അകത്തുകടന്ന ഇവരെ മുറ്റത്തെ പുല്ല്‌ പറിക്കാൻ ഏൽപ്പിച്ചു.

Advertisement

കുറച്ചു സമയത്തിനുശേഷം യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം മനസിലായത്. വീടിന്റെ പിറകിലെ ഷെഡ്ഡിൽ സൂക്ഷിച്ച തങ്ങളുടെ ഫോണുകളും പേഴ്സും മോഷ്ടിച്ചതായി തൊഴിലാളികൾക്ക്‌ മനസ്സിലാവുകയായിരുന്നു. താമരശേരി പൊലീസ്‌ കേസെടുത്തു.

Advertisement