ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് മൂന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; പേരാമ്പ്ര നൊച്ചാട് മൂന്ന് പൊലീസുകാരുടേതുള്‍പ്പെടെ പത്ത് വീടുകളില്‍ മോഷണം


Advertisement

പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരില്‍ പത്തോളം വീടുകളില്‍ മോഷണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷണം നടന്നതില്‍ മൂന്ന് വീടുകള്‍ പൊലീസുകാരുടേതാണ്.

Advertisement

ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലാണ് ആസൂത്രിതമായ മോഷണം നടന്നത്. വെള്ളിയൂര്‍ മരത്തോല ബബീഷിന്റെ വീട്ടിലെ ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂന്നര പവന്‍ സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു.

Advertisement

കല്ലങ്കോട്ടുകുനിയില്‍ ബിജുവിന്റെ വീട്ടില്‍നിന്ന് ഒരു പവന്റെ സ്വര്‍ണാഭരണം മോഷണംപോയി. കൊടക്കച്ചാലില്‍ അപ്പുക്കുട്ടി നായര്‍, വരട്ടടി ഷാജി, വരട്ടടി ചന്ദ്രന്‍, വരട്ടടി ശശി എന്നിവരുടെ വീട്ടിലും മോഷണം നടന്നു. ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവിടെനിന്ന് മോഷണംപോയത്. ഷാജി, ചന്ദ്രന്‍, അപ്പുക്കുട്ടി നായരുടെ മകന്റെ ഭാര്യ എന്നിവരാണ് പോലീസില്‍ ജോലി ചെയ്യുന്നത്.

Advertisement

പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള സി.സി.ടി.വികള്‍ പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി.