കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം; മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന നിലയില്‍
പൂക്കാട്: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള മൂന്ന് ഭണ്ഡാരങ്ങളില്‍ നിന്നാണ് പണം മോഷണം പോയിട്ടുള്ളത്.
പണം മോഷണം പോയത് കൂടാതെ ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന പുതിയ മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. കൂടാതെ പുറത്തെ കവാടത്തിന് അരികിലുള്ള ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിരലടയാളം പരിശോധിക്കുന്നതടക്കമുള്ള കൂടുതല്‍ പരിശോധന വരുംമണിക്കൂറുകളില്‍ പോലീസ് നടത്തും. നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല.