ചെങ്ങോട്ട്കാവ് എടക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മോഷണം; ഓഫീസിലെ കമ്പ്യൂട്ടര്‍ മോഷണം പോയി


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മോഷണം. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ എടക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് മോഷണം നടന്നിരിക്കുന്നത്.

ഓഫീസിലെ കമ്പ്യൂട്ടര്‍ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ആശാവര്‍ക്കര്‍ ഓഫീസ് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍  കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. പൂട്ടും നഷ്ടമായിട്ടുണ്ട്.

ഓഫീസിലെ അലമാരയും തുറന്ന്കിടക്കുന്ന നിലയിലാണ് ഉള്ളത്. കമ്പ്യൂട്ടറിന് സമീപം തന്നെ പ്രിന്ററും ഉണ്ടായിരുന്നു. എന്നാല്‍ മറ്റൊന്നും നഷ്ടമായിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.