പഞ്ചായത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് ആരോപണം; നാളെ മൂടാടി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനൊരുങ്ങി യൂത്ത് ലീഗ്
മൂടാടി: മൂടാടി പഞ്ചായത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്. പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണെന്ന് ആരോപിച്ചാണ് മുസ്ലിംയൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി നാളെ പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തുന്നത്.
രാവിലെ 9:30 മുതല്‍ മൂടാടി പഞ്ചായത്ത് ഓഫീസ് യൂത്ത്‌ലീഗ് ഉപരോധിക്കും. ജനങ്ങളുടെ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണുന്നത് വരെ യൂത്ത്‌ലീഗ് സമരമുഖത്ത് ഉണ്ടാകുമെന്ന് യൂത്ത് ലീഗ് അധികൃതര്‍ അറിയിച്ചു.