പയ്യോളി, തിക്കോടി, മൂടാടി നന്തി പ്രദേശത്തുള്ള രൂക്ഷമായ വെള്ളക്കെട്ട്; അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കളക്ടറെ നേരിട്ട്കണ്ട് പരാതി നല്‍കി യൂത്ത് ലീഗ്
പയ്യോളി: പയ്യോളി, തിക്കോടി, മൂടാടി നന്തി പ്രദേശത്തുള്ള രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പട്ട് കോഴിക്കോട് കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി യൂത്ത് ലീഗ്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന അഴിയൂര്‍- വെങ്ങളം നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി ,തിക്കോടി, മൂടാടിയിലെ നന്തി പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സത്തോടൊപ്പം വലിയ അപകടങ്ങള്‍ക്ക് സാധ്യത ഈ മേഖലയിലുണ്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പരാതി സമര്‍പ്പിച്ചത്.
വിഷയത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുമെന്ന് കളക്ടര്‍ ഉറപ്പ്‌നല്‍കി.കോഴിക്കോട് ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എഫ് ജില്ല പ്രസിഡണ്ട് അഫ്‌നാസ് ചോറോട്, കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം യൂത്തലീഗ് പ്രസിഡന്റ് കെ.കെ റിയാസ്, ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി എന്നിവര്‍ സംബന്ധിച്ചു.