കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഇരുപത്തഞ്ചു വയസ്സായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിനടിയിലാണ് ട്രെയിൻ തട്ടിയത്.
മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. ആദർശിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച താമരശ്ശേരി മുത്തേരി ആഗസ്ത്യമുഴിയുള്ള വ്യാപാരി വ്യവസായി സമിതിയുടെ അംഗത്വ രസീതിൽ നിന്നാണ് പോലീസ് യുവാവിനെ തിരിച്ചറിഞ്ഞത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.