മുസ്‌ലിം ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരവും വിലമതിക്കാനാവാത്തതും; കൊയിലാണ്ടി മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിംകുട്ടി


കൊയിലാണ്ടി: മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വിലമതിക്കാനാവത്തതുമാണെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ടും സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി അംഗവുമായ വി.പി.ഇബ്രാഹിംകുട്ടി പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം വൈറ്റ് ഗാര്‍ഡ് സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കര്‍മ്മ പദ്ധതി മണ്ഡലത്തില്‍ രൂപികരിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ യുനുസ് സലീം മുഖ്യാതിഥിയായി. കെ.കെ.റിയാസ് അധ്യക്ഷത വഹിച്ചു. വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ സേവനം ചെയ്ത നിയോജക മണ്ഡലത്തിലെ വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സമദ് നടേരി, സി.ഹനീഫ മാസ്റ്റര്‍, ഒ.കെ.ഫൈസല്‍, സുനൈദ് പയ്യോളി, പി.കെ.മുഹമ്മദലി, സവാദ് പയ്യോളി, ഷബീര്‍ കൊയിലാണ്ടി, അന്‍വര്‍ വലിയമങ്ങാട്, എസ്.എം.അബ്ദുള്‍ ബാസിത്ത്, ഏ.വി.സക്കരിയ്യ, ബാസിത്ത് കൊയിലാണ്ടി സംസാരിച്ചു. ഫാസില്‍ നടേരി സ്വാഗതവും ഷഫീഖ് കാരക്കാട് നന്ദിയും പറഞ്ഞു.

Summary: The work of the White Guard, the volunteer wing of the Muslim League, was exemplary and invaluable