എരമംഗലത്ത് കിണറ്റില്‍ വീണ സ്ത്രീയ്ക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന


ബാലുശ്ശേരി: എരമംഗലത്ത് കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ(85)യാണ്‌ ഇന്നലെ 12 മണിയോട് കൂടി വീടിനടുത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്. തുടര്‍ന്ന്

സംഭവം അറിഞ്ഞതോടെ കിണിറ്റിന് സമീപത്തെത്തിയ നാട്ടുകാരായ രണ്ടു പേര്‍ ഉടന്‍ തന്നെ കിണറ്റിലിറങ്ങുകയും ജാനകിയമ്മയെ താങ്ങിപ്പിടിച്ചു നിര്‍ത്തുകയും ചെയ്തു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൽ ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

ഗ്രേഡ് എഎസ്ടിഒ മജീദ് എംന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത്.സി, ബിനീഷ് വി.കെ, ഷിജു ടി.പി, ബബീഷ് പി.എം, ശ്രീരാഗ് എം.വി, വിഷ്ണു വി, സജിത്ത് പി, നിധിൻരാജ് എന്നിവർ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.