വീടിന് സമീപത്തുള്ള ആത്മ സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി; വടകര പാലോളിപ്പാലത്ത് ഭര്‍ത്താവ് 200 പേര്‍ക്ക് ബിരിയാണിയും മദ്യവും നല്‍കി ആഘോഷിച്ചു, വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്
വടകര: ”വടകരയില്‍ ഭാര്യ കാമുകനോടൊപ്പം പോയ സന്തോഷത്തിൽ ഭർത്താവിൻറെ വീട്ടിൽ വച്ച് നടന്ന ആഘോഷ പരിപാടി’.’ കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെറല്‍ വീഡിയോയാണിത്. വടകര പാലോളിപ്പാലം ചീനം വീട് യു.പി സ്‌ക്കൂളിന് സമീപത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശവാസിയായ ഒരാളുടെ ഭാര്യ അയാളുടെ തന്നെ വീടിന് സമീപത്തുള്ള ആത്മ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിപ്പോവുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞതും യുവാവ് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നെ നടന്നതാണ് ഈ വൈറല്‍ വീഡിയോ.
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോവുന്നത് പല ഭര്‍ത്താക്കന്മാരും കേക്ക് മുറിച്ച് ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ അതുപോരാ നാട് മുഴുവന്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു യുവാവ് പ്ലാന്‍ ചെയ്തത്. പിന്നെ ഒന്നും നോക്കീല്ല. പന്തല്‍ കെട്ടി, ബിരിയാണിച്ചെമ്പും അടുപ്പത്ത് വച്ച് സുഹൃത്തുക്കളെയും അയല്‍ക്കാരെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി.
തുടര്‍ന്ന് പാട്ട് വച്ച് ഡാന്‍സ് കളിച്ച് ഭാര്യ പോയ വിഷമം ഭര്‍ത്താവും കൂട്ടരും ആഘോഷമാക്കി. ഏതാണ്ട് ഇരുന്നൂറ് പേരാണ് ആഷോഘ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ വീഡിയോ എടുക്കുമ്പോള്‍ ഇത് ഇത്രത്തോളം വൈറലാവുമെന്നോ, ഇത്ര ആളുകള്‍ കാണുമെന്നോ എന്നൊന്നും ആരും ഓര്‍ത്തില്ല. കിട്ടിയവര്‍ കിട്ടിയവര്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ വിഡീയോ ചെയ്തു.
എന്നാല്‍ വീഡിയോ കണ്ട ചിലര്‍ ഭര്‍ത്താവിനെ അനുകൂലിക്കുമ്പോള്‍, മറ്റൊരു വിഭാഗം ആളുകള്‍ പറയുന്നത് ‘ഇവനെപ്പോലുള്ളവന്റെ കൈയ്യില്‍ നിന്നും ആ പെണ്‍കുട്ടി രക്ഷപ്പെട്ടു’ എന്നാണ്. ഒന്നും അറിയാതെ ആരും കമന്റ് ചെയ്യണ്ട എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. എന്തുതന്നെയായാലും വൈറല്‍ വീഡിയോയിലെ ഭര്‍ത്താവും കൂട്ടാളികളും ഇപ്പോള്‍ തിരക്കിലാണ്. അത്രത്തോളം ആളുകളാണ് വീഡിയോ കണ്ട് ഇവരെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ചോദ്യക്കുന്നത്.