അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി: അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. അപ്പൂസ് കോര്‍ണറില്‍ മാവള്ളിപ്പുറത്തൂട്ട് നാരായണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല.
റിംഗിട്ട കിണറാണ്. കിണറിന്റെ ആള്‍മറയും രണ്ട് മൂന്ന് പടവുമൊഴികെ മണ്ണിനടിയിലാണ്. പത്തുമീറ്ററോളം ആഴമുള്ള കിണറാണ് ഇടിഞ്ഞത്. നന്നായി വെള്ളമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.