ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന പെരുവട്ടൂര്‍ ചാലോറ മലയുടെ താഴത്തെ വീടിലെ കിണര്‍ മലിനമായി; പ്രദേശത്ത് പരിശോധന
കൊയിലാണ്ടി: ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന പെരുവട്ടൂര്‍ കോട്ടടക്കുന്ന് ചാലോറമലയുടെ താഴത്തെ വീട്ടിലെ വെള്ളം മലിനമായ നിലയില്‍. പുത്തന്‍പുരയില്‍ രാധയുടെ വീട്ടിലെ കിണര്‍വെള്ളമാണ് ഇന്നലെ മുതല്‍ മലിനമായത്. വെള്ളത്തിന്റെ നിറംമാറി ചുവപ്പ് കലര്‍ന്ന നിറമായിട്ടുണ്ട്. വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.
പ്രദേശത്ത് ഇന്ന് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഇവിടെ കൂടുതല്‍ വീടുകളിലെ കിണറുകള്‍ മലിനമായേക്കുമെന്ന ആആശങ്കയിലാണ് നാട്ടുകാര്‍. മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്ന വേളയില്‍ നാട്ടുകാര്‍ ഉന്നയിച്ച പ്രധാന ആശങ്കയായിരുന്നു ഇവിടെ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടേണ്ടിവരുമെന്ന്. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സ്ഥിതി.
ഏതാണ്ട് ഒരുമാസത്തോളമായി പെരുവട്ടൂര്‍ കോട്ടക്കുന്ന് മലയില്‍ നിന്നും മണ്ണെടുക്കാന്‍ തുടങ്ങിയിട്ട്. നേരത്തെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധങ്ങളെ വകവെക്കാതെ പൊലീസ് സഹായത്തോടെ പ്രദേശത്തുനിന്നും മണ്ണെടുക്കുകയായിരുന്നു.
[mid4
Summary: The well at the lower house of Peruvatur Chalora hill, where soil is taken for the national highway, is contaminated