”ഇതെന്താ ചന്ദ്രന്റെ ഉപരിതലമോ! ഈ റോഡിന്റെ അധികാരികളേ, ഗതികെട്ടൊരു നേരത്ത് ഇതിലൂടെ വന്ന് പെട്ടുപോയി” കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന ആര്‍.ജെ.സൂരജിന്റെ വീഡിയോ വൈറലാവുന്നു
മേപ്പയ്യൂര്‍: കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന വ്‌ളോഗര്‍ ആ.ജെ.സൂരജിന്റെ വീഡിയോ വൈറലാകുന്നു. ഗൂഗിള്‍ മാപ്പില്‍ ഷോട്ട് കട്ട് എന്നുകണ്ട് ഇതുവഴി യാത്ര ചെയ്തതാന്‍ ആകെ പെട്ടുപോയി എന്നാണ് സൂരജ് വീഡിയോയില്‍ പറയുന്നത്.
കുണ്ടുംകുഴിയുമില്ലാത്ത പോകാന്‍ പറ്റിയ ഒരു പത്തുമീറ്റര്‍ ദൂരംപോലും ഈ റോഡില്‍ ഇല്ലെന്നും സൂരജ് വീഡിയോയില്‍ പറയുന്നു. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ബസുകളുടെ അവസ്ഥയും സൂരജ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആകെ ആടി ഉലഞ്ഞ് പതിയെ വരേണ്ടിവരുന്ന ബസിനെ വീഡിയോയില്‍ കാണാം.
”ഈ റോഡ് ഇങ്ങനെ തന്നെയാക്കി സംരക്ഷിക്കുന്നതാണോയെന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിക്കുന്നുമുണ്ട്. ”ഇത് ഏത് അസംബ്ലിയില്‍ വരുന്നതാണെന്ന് എനിക്ക് അറിയാന്‍ പാടില്ല. ഏത് ജനപ്രതിനിധിയുടെ കീഴിലുള്ളതാണെങ്കിലും ഒന്ന് പരിഗണിക്കണമെന്നുള്ള അഭ്യര്‍ത്ഥന, ഈ നാട്ടുകാര്‍ക്കുവേണ്ടി, ഇതുവഴിവന്ന് പെട്ടുപോയ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ മുന്നോട്ടുവെക്കുകയാണ്. ഷോട്ട്കട്ട് എന്ന രീതിയില്‍ ഗൂഗിള്‍മാപ്പ് കാണിച്ചിട്ട് ഇങ്ങോട്ടുവന്നതാണ്. അതിത്രയും ദുരന്തം കട്ടാണെന്ന് ഞാന്‍ വിചാരിച്ചില്ല. ഇതെന്താ ചന്ദ്രന്റെ ഉപരിതലമാണോ?” എന്നും അദ്ദേഹം ചോദിക്കുന്നു.
Summary: The video of RJ Sooraj revealing the deplorable condition of the Kollam-Nelliadi Mepayyur road is going viral.