പള്ളിക്കരയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ തീയിട്ടു
പയ്യോളി: പള്ളിക്കരയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ തീയിട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. പയ്യോളിയിലെ മെറ്റല്‍ വ്യാപാരിയായ പള്ളിക്കര പ്രവീണ്‍കുമാറിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളാണ് തീയിട്ടത്.
എന്തോ പൊട്ടിത്തെറിയ്ക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോള്‍ തീ ആളിപ്പടരുന്നതാണ് കണ്ടതെന്ന് പ്രവീണ്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നതിനാല്‍ സാധിച്ചില്ലെന്നും പ്രവീണ്‍ പറഞ്ഞു. ഒരു ആക്ടീവയും ഹോണ്ട ബൈക്കുമാണ് കത്തിനശിച്ചത്. സംഭവത്തില്‍ വീടിന്റെ സീലിംങ് കരിപിടിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷമായി പള്ളിക്കര നെയ്‌വാരണി ക്ഷേത്രത്തിനടുത്തേയ്ക്ക് താമസം മാറിയിട്ട്. രാവിലെയോടെ തന്നെ പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.