ലഹരി വ്യാപനത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനം; ടയര്‍വര്‍ക്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു
കൊയിലാണ്ടി: ടയര്‍വര്‍ക്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. അരങ്ങാടത്ത് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഭദ്രന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ഷൈജു കണയംങ്കോട് സ്വാഗതം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പൂക്കാട് അധ്യക്ഷത വഹിച്ചു.സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന രാസലഹരിക്കെതിരെ കാമ്പയിന്‍ സംഘടിപ്പിക്കാനും ഇന്‍ഷൂറന്‍സ് കാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ബവിനേഷ് വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. അനീഷ് പഞ്ചമി ജില്ലാ സെക്രട്ടറി, ഉണ്ണികൃഷ്ണന്‍ കൊയിലാണ്ടി, ബാലകൃഷ്ണന്‍ വടകര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മനോജ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Summary: The Tire Works Association organized a general body meeting for the Koyilandy region.