മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് പയ്യോളിയില്‍ തുടക്കം


പയ്യോളി: പയ്യോളിയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് മൊണ്ടാഷ് ഫിലീം സൊസൈറ്റി. മൂന്ന് ദിവസങ്ങളിലായി പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ അപ്പുണ്ണി ശശി എരഞ്ഞിക്കല്‍ നിര്‍വ്വഹിച്ചു.


പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ‘സിനിമയിലെ തിരുത്തുകള്‍ ‘എന്ന വിഷയത്തില്‍ തിരക്കഥാകൃത്തും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരന്‍ പ്രഭാഷണം നടത്തി.

മൊണ്ടാഷ് ഫിലീം സൊസൈറ്റി പ്രസിഡന്റ് എന്‍. അബൂബക്കര്‍ സ്വാഗതവും, സെക്രട്ടറി ഫൈസല്‍ കെ.കെ നന്ദിയും പറഞ്ഞു.