താമരശ്ശേരിയില്‍ വര്‍ഷങ്ങളോളം പെണ്‍കുട്ടികളുടെ മാത്രം ചെരുപ്പ് കവര്‍ന്ന മോഷ്ടാവ് ഒടുവില്‍ സി സി ടിവിയില്‍ കുടുങ്ങി; കവര്‍ന്നത് നൂറിലധികം ചെരിപ്പുകള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടുകാരുടെ തലവേദനയായ കളളനെ സി.സി.ടി.വി യില്‍ നിന്നും വ്യക്തമായി. ഏറെക്കാലമായി പെണ്‍കുട്ടികളുടെ മാത്രം ചെരുപ്പ് മോഷണം പോകുന്നത് താമരശ്ശേരിയില്‍ പതിവായിരുന്നു. ആണുങ്ങളുടെയും കുട്ടികളുടെയും മുതിര്‍ന്ന സ്ത്രീകളുടെയും ചെരിപ്പുകള്‍ എടുക്കാതെ പെണ്‍കുട്ടികളുടെ ചെരിപ്പുകള്‍ മാത്രം മോഷണത്തിന് തിരഞ്ഞെടുക്കുന്ന പ്രത്യേക പ്രകൃതമായിരുന്നു കളളന്റേത്.
വര്‍ഷങ്ങളായി താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരാടി, പിടികിട്ടാപ്പുളളിയാണ് വ്യത്യസ്തനായ’ ഈ മോഷ്ടാവ്. നൂറിലധികം ലേഡീസ് ചെരിപ്പുകളാണ് ആറേഴുവര്‍ഷത്തിനിടെ താമരശ്ശേരി നഗരത്തോടുചേര്‍ന്ന പ്രദേശങ്ങളില്‍നിന്ന് രാത്രി കാലങ്ങളില്‍ മോഷ്ടിക്കപ്പെട്ടത്. ചെരിപ്പുകള്‍ മാത്രം മോഷണം പോയതിനാല്‍ ആരും പരാതിയുമായി രംഗത്തെത്തിയിരുന്നില്ല. കാവല്‍നായ്ക്കളെ വളര്‍ത്താ വീടുകളിലാണ് ഇക്കാലമത്രയും ഇത്തരത്തിലുള്ള മോഷണം നടന്നത്.എന്നാല്‍ എല്ലാ വീടുകളില്‍ നിന്നും പെണ്‍കുട്ടികളുടെ ചെരുപ്പ് മാത്രം മോഷണം പോയത് നാട്ടില്‍ ചര്‍ച്ചയായതോടെയാണ് പ്രദേശവാസികളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ഏറെക്കാലമായുള്ള കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ചെരുപ്പുകളളന്റെ മുഖം സി.സി.ടി.വിയില്‍ പതിഞ്ഞത്. താമരശ്ശേരി ജി.യു. പി. സ്‌കൂളിന് പിറകുവശത്തെ ഫര്‍ഹമന്‍സിലില്‍ ആയിഷയും ടെ വീട്ടില്‍നടന്ന മോഷണത്തി നിടെയാണ് ചെരിപ്പുകള്ളന്റെ ദൃശ്യം വ്യക്തമായത്. ഒരിക്കല്‍ മോഷണം നടത്തിയതിന്റെ സമീപപ്രദേശ ങ്ങളില്‍ ആറുമാസത്തിനുശേ ഷം മാത്രമാണ് മോഷ്ടാവ് പ്ര ത്യക്ഷപ്പെട്ടിരുന്നതെന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കളളന്റെ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് മതില്‍ ചാടിക്കടന്ന് മോഷ്ടാവ് രണ്ടുജോഡി ലേഡീസ് ചെരിപ്പുകള്‍ കൈക്കലാക്കി മടങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിരവധി ചെരിപ്പുകളും ഷുകളുമെല്ലാം വീട്ടുവരാന്തയിലുണ്ടാ യിരുന്നെങ്കിലും പെണ്‍കുട്ടികളുടെ ചെരിപ്പുമാത്രമാണ് കള്ളന്‍ തിരഞ്ഞുപിടിച്ചെടുത്തത്.
മാന്യമായരീതിയില്‍ വേഷംധരിച്ച്, മുഖം മറയ്ക്കാതെയെത്തിയ ഒരു യുവാവാണ് മോഷ്ടാവ്. വര്‍ഷങ്ങളായി തലവേദനസൃഷ്ടിക്കു ന്ന ചെരിപ്പുകള്ളനെ എത്രയും വേഗം പിടികൂടണമെന്നാവശ്യ പ്പെട്ട് വയലോരം റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഐ.പി. ജിതേഷ് സി.സി.ടി.വി. ദൃശ്യങ്ങള്‍സഹിതം താമരശ്ശേരി പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്.
[mid5]