മനേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; ജേതാക്കളായി ക്രിക്കറ്റ് ഫ്രണ്ട്‌സ് വെങ്ങളം, രോഹന്‍ എസ്. കുന്നുമ്മലിന് ആദരം
കൊയിലാണ്ടി: കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ ലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ക്രിക്കറ്റ് ഫ്രണ്ട്‌സ് വെങ്ങളം ജേതാക്കളായി. ലങ്കാ ഷെയര്‍ പയ്യോളി റണ്ണറപ്പായി.ചടങ്ങില്‍ വച്ച് കേരള രഞ്ജി ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹന്‍ എസ് കുന്നുമ്മലിനെ ആദരിച്ചു.
ചടങ്ങില്‍ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം മനോജ് പയറ്റു വളപ്പില്‍ ഉദ്ഘാടനം ചെയ്തു. രജിത മനേഷ്, രാജീവന്‍ ഹേമം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സുശീല്‍ എസ് കുന്നുമ്മല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജിഷാ പുതിയേടത്ത്, ടിപി കൃഷ്ണന്‍, അഡ്വക്കറ്റ് പി.ടി ഉമേന്ദ്രന്‍, ശൈലേഷ് പെരുവട്ടൂര്‍, ബാബു മണല്‍, കലേഷ്, ശിവദാസന്‍ ടി.കെ, അതുല്‍ ലാല്‍, സുരേഷ് ഗോകല്യം, സലീന്ദ്രന്‍ ആര്യ, വിനോദ് കോറോത്ത്, സിജിന്‍ കണ്ടത്തനാരി, എന്നിവര്‍ പ്രസംഗിച്ചു.