ഉത്സവത്തെ വരവേല്‍ക്കാനൊരുങ്ങി നാട്; കൊഴുക്കല്ലൂര്‍ കുനിയില്‍ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കുനിയില്‍ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവം ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി മക്കാട്ടില്ലത്ത് സായൂജ് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ദിവാകരന്‍ നായര്‍ കാരയാട്ട്, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി ഷാജി, കെ.എം കൃഷ്ണന്‍, കെ ചെക്കോട്ടി, കുഞ്ഞിക്കണ്ണന്‍ ഡി.എം, ചന്ദ്രന്‍ തിരുമംഗലത്ത്, നവോദ് കുമാര്‍ പട്ടര്‍മഠം, ഷിജിത്ത് പി.എം, ബാബു കാരയാട്ട്, ചന്ദ്രന്‍ ടി.പി, സുരേഷ്. ടി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.