മഴയില്‍ വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണു; എലത്തൂര്‍ സ്വദേശിനിയ്ക്ക് ഗുരുതര പരിക്ക്
എലത്തൂര്‍: എലത്തൂരില്‍ ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് സ്ത്രീയ്ക്ക് പരിക്ക്. തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സണ്‍ഷേഡിന്റെ സിമന്റ് പാളി സുബൈദയുടെ ദേഹത്ത് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ അടുക്കള ഭാഗത്തെ സണ്‍ഷേഡാണ് പൊട്ടിവീണത്. അപകടം നടക്കുമ്പോള്‍ ഹംസ കോയയും മകനും മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.