ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്; ലോഗോ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ഉപജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ നടക്കും. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ എന്‍.ഡി പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.


കെ.കെ മനോജ്, സി.കെ ബാലകൃഷ്ണന്‍, രൂപേഷ് കുമാര്‍, സായൂജ് ഡി, ശംസുദ്ദീന്‍ വടക്കയില്‍, ബിന്ദു ബി.എന്‍, എന്‍.കെ വിജയന്‍, അബ്ദുല്‍ റഹിം, എന്‍.കെ ഹരീഷ് എന്നിവര്‍ പങ്കെടുത്തു. പബ്ലിസിറ്റി കണ്‍വീനര്‍ ഷര്‍ഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു.

Summary: The subjilla Science Fair will be held on October 17 and 18.