അറിവ് പകരാം കാവലാകാം; കൊയിലാണ്ടിയില്‍ നടക്കുന്ന സംസ്ഥാന മദ്രസ അധ്യാപക സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന സംസ്ഥാന മദ്രസാധ്യാപക സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. അറിവ് പകരാം കാവലാകാം എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 15 ന് ആണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ മദ്രസ അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗം വിസ്ഡം എഡ്യൂക്കേഷന്‍ബോര്‍ഡ് സെക്രട്ടറി റഷീദ് മാസ്റ്റര്‍ കാരപ്പുറം ഉദ്ഘാടനം ചെയ്തു.
വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സമ്മേളന വിജയത്തിനായി അഡ്വ. കെ.പി.പി. അബൂബക്കര്‍ ചെയര്‍മാനും കെ. അബ്ദുല്‍ നാസര്‍ മദനി ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാല്‍ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എന്‍ ഷക്കീര്‍ സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അല്‍ ഹികമി,വിസ്ഡം മണ്ഡലം പ്രസിഡണ്ട് എന്‍.എന്‍. സലീം, യൂനിറ്റ് സെക്രട്ടറി കെ.പി. അബ്ദുല്‍ അസീസ് സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്‍വീനര്‍ കെ. അബ്ദുല്‍ നാസര്‍ മദനി സ്വാഗതവും വിസ്ഡം ജില്ലാ സെകട്ടറി റഫീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.