‘മനുഷ്യര്‍ക്ക് ലഹരിയാവേണ്ടത് കലയും ജീവിതവും’; സോമന്‍ കടലൂരിന്റെ നോവല്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഡോ.സോമന്‍ കടലൂര്‍ രചിച്ച രണ്ടാമത്തെ നോവല്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഹരി യാവേണ്ടത് കലയും ജീവിതവുമാണെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി പറഞ്ഞു. കലയും കലാസമിതി പ്രവര്‍ത്തനങ്ങളും ലഹരിയായി കൊണ്ടു നടന്ന കേരളത്തിന്റെ മുപ്പത്തഞ്ച് കൊല്ലത്തെ സാംസ്‌കാരികജീവിതമാണ് അനാവരണം ചെയ്യുന്നത് എന്നതിനാല്‍ ഈ നോവല്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കല്‍ ഫെയ്‌സ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഫ.എഫ്.എം. ലിയാഖത്ത് അധ്യക്ഷത വഹിച്ചു. നൂര്‍ബിഹ കുഞ്ഞബ്ദുള്ള പുസ്തകം ഏറ്റുവാങ്ങി. ടി.വി. അബ്ദുള്‍ ഗഫൂര്‍ നോവല്‍ പരിചയപ്പെടുത്തി. ചന്ദ്രശേഖരന്‍ തിക്കോടി, ഷഹാന നിജാസ്, സായൂജ്, പി. ഇന്‍ഷിദ, പി. ബഷീര്‍, മന്ദത്ത് മജീദ്, ജയചന്ദ്രന്‍ വി.എം., കാട്ടില്‍ വളപ്പില്‍ വേണു, ഫിറോസ് തിക്കോടി, പി. ഹാഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. സോമന്‍ കടലൂര്‍ സംസാരിച്ചു. നസീര്‍ എഫ്.എം സ്വാഗതവും പി.ടി. സലീം നന്ദിയും പറഞ്ഞു.